മെയ് ആറിന് പ്രാദേശിക അവധി

Saturday 26 April 2025 12:52 AM IST

തൃശൂർ: പൂരത്തോടനുബന്ധിച്ച് മെയ് ആറിന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്രസംസ്ഥാന, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.