തൃശൂർ പൂരം പാർക്കിംഗ്; സർക്കാർ വാഹനങ്ങൾക്ക് മാർഗരേഖ

Saturday 26 April 2025 12:52 AM IST

തൃശൂർ : പൂരം നടക്കുന്ന ദിവസങ്ങളിൽ തേക്കിൻകാട് മൈതാനത്തും സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശന വഴികളിലും സർക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ച് ഉത്തരവ്. പകരം കുറുപ്പംറോഡിലെ പേ ആൻഡ് പാർക്ക്,ടൗൺ ഹാൾ കോമ്പൗണ്ട്, സ്വരാജ് റൗണ്ടിലെ ജോയ് ആലുക്കാസ് കോമ്പൗണ്ട് എന്നിവിടങ്ങളിൽ സർക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.