പദ്ധതികൾക്ക് അംഗീകാരം

Saturday 26 April 2025 12:54 AM IST
1

തൃശൂർ: ജില്ലയിലെ 108 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ, കോടശ്ശേരി, ശ്രീനാരായണപുരം, എടവിലങ്ങ്, വേലൂർ, കൈപ്പറമ്പ്, അതിരപ്പിള്ളി, കാട്ടകാമ്പൽ എന്നീ എട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടി അംഗീകാരം നൽകിയതോടെ ജില്ലയിൽ അംഗീകാരം ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 108 ആയി. നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആദ്യമേ അംഗീകാരം നൽകിയിരുന്നു. ഇനിയും പദ്ധതികൾ സമർപ്പിക്കാത്ത പഞ്ചായത്തുകൾ മെയ് 15 നകം സമർപ്പിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി സബ് കമ്മിറ്റിയുടെ പരിശോധനകൾക്കായി പദ്ധതികൾ മെയ് പത്തിനകം സമർപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു.