സമ്മേളനവുമായി ബന്ധമില്ല
Saturday 26 April 2025 12:54 AM IST
തൃശൂർ: ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്ന് നടത്തുന്ന സമ്മേളനവുമായി ഹിന്ദ് മസ്ദൂർ സഭയ്ക്ക് (എച്ച്.എം.എസ്) യാതൊരു ബന്ധവുമില്ലെന്ന് എച്ച്.എം.എസ് ജില്ലാ സെക്രട്ടറി കെ.എസ്. ജോഷി അറിയിച്ചു. അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനായി സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഇത്തരത്തിൽ സമ്മേളനം നടത്തുന്നതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. 21ഓളം വിവിധ അഫിലിയേറ്റഡ് യൂണിയനുകൾ ജില്ലയിൽ എച്ച്.എം.എസിന്റെ ഭാഗമായുണ്ട്. മേയ് 20ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാ നടപടികളും യൂണിയൻ നടത്തി വരികയാണ്. സീതാറാം മിൽ,വടക്കാഞ്ചേരി വിരുപ്പാക്ക നെയ്ത്തുമില്ല്, അളഗപ്പനഗർ മിൽ എന്നീ വ്യവസായശാലകൾ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് എച്ച്.എം.എസ് സമര പരിപാടികൾ ആരംഭിക്കും.