ചിത്രകലാ പ്രദർശനം
Saturday 26 April 2025 12:56 AM IST
തൃശൂർ: സാത്‌വിക ചിത്രകലാ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലളികലാ അക്കാഡമി ആർട് ഗാലറിയിൽ ഇന്നും നാളെയും ചിത്രകലാ പ്രദർശനം നടത്തും. ഇന്നു രാവിലെ 10.30ന് ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ് സോമൻ അഥീന ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കെ.എസ്. ഹരിദാസ് മുഖ്യാതിഥിയാകും. ചിത്രകലാ വിദ്യാർഥികൾ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ. കുട്ടികൾ ലഹരിയുടെ ലോകത്തേക്ക് നീങ്ങുമ്പോൾ ഒരു കൂട്ടം കുട്ടികളെ ചിത്രങ്ങളുടെ ലോകത്തേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യമാണ് തങ്ങൾക്കുള്ളതെന്ന് അദ്ധ്യാപകർ പറയുന്നു. ഇത് രണ്ടാമത്തെ ചിത്രപ്രദർശനമാണ് നടത്തുന്നത്. തൃശൂരിൽ ആദ്യമായാണ് ചിത്രപ്രദർശനം. വാർത്താസമ്മേളനത്തിൽ ശ്രീലജ എളവള്ളി, അജിത് മാധവൻ, രേഷ്മ,അശ്വതി,ഗോവിന്ദ് കൃഷ്ണ എന്നിവരും പങ്കെടുത്തു.