പാലിയേക്കരയിലെ ടോൾകൊള്ള നിറുത്തണം

Saturday 26 April 2025 1:00 AM IST

തൃശൂർ: ദേശീയപാത 544ൽ അടിപ്പാത നിർമ്മാണത്തെ തുടർന്ന് യാത്രാക്കുരുക്ക് സ്ഥിരമായ സാഹചര്യത്തിൽ, ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ടോൾ പിരിവ് നിറുത്തിവെച്ചുള്ള കളക്ടറുടെ ഉത്തരവ് അടിയന്തരമായി പുന:സ്ഥാപിക്കണം. മണ്ണുത്തി അങ്കമാലി റോഡിൽ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന പ്രവർത്തക സമിതിയംഗം സി.ജാഫർ സാദിക്ക് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.സനൗഫൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഭാരവാഹികളായ കെ.കെ.സക്കരിയ, അസീസ് മന്ദലാംകുന്ന്, ടി.എ.ഫഹദ്, സാബിർ കടങ്ങോട് തുടങ്ങിയവർ സംസാരിച്ചു.