പെൻഷൻ നൽകൽ : പ്രത്യേക കൗൺസിൽ

Saturday 26 April 2025 1:00 AM IST

ചാലക്കുടി: നഷ്ടപ്പെട്ട വിധവാ പെൻഷൻ തനത് ഫണ്ടിൽ നിന്ന് നൽകാനുള്ള തീരുമാനത്തിൽ സെക്രട്ടറിയുടെ വിയോജനം മറികടക്കാൻ ഇന്ന് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം ചേരും. നഷ്്ടപ്പെട്ട പെൻഷൻ തുക സർക്കാരിൽ നിന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിച്ച കഴിഞ്ഞ കൗൺസിൽ യോഗം പ്രസ്തുത ഫണ്ട് താത്ക്കാലികമായി നഗരസഭയിൽ നിന്നും വിനിയോഗിക്കാനും തീരുമാനിച്ചിരുന്നു. ഇത്തരം വിഷയങ്ങളിൽ സെക്രട്ടറിയുടെ വിയോജനം മറ്റൊരു കൗൺസിൽ യോഗ തീരുമാനത്തോടെ നടപ്പിലാക്കുക എന്നതാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പത്തരയ്ക്ക് അടിയന്തര കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചതെന്ന് ചെയർമാൻ ഷിബു വാലപ്പൻ അറിയിച്ചു.