വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Saturday 26 April 2025 6:56 AM IST
ചെന്നൈ : വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അമേരിക്കയിലെ ന്യൂജെഴ്സിയിൽ 1995ൽ പ്രവർത്തനം ആരംഭിച്ച് ഇപ്പോൾ അമ്പതിലേറെ രാജ്യങ്ങളിലെ മലയാളികൾ സജീവമായി പ്രവർത്തിക്കുന്ന ആഗോള മലയാളി സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 18 പ്രൊവിൻസ് യൂണിറ്റുകൾ ഉൾപ്പെട്ടതാണ് ഇന്ത്യ റീജിയൻ നേതൃത്വം. കേരളത്തിൽ ഉൾപ്പെടെ സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ ഭരണ സമിതിയുടെ 2025-2027 വർഷത്തെ ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ: ചെയർമാൻ - മോഹൻ ബി. നായർ (ഗുജറാത്ത് ), പ്രസിഡന്റ് - പി. പത്മ കുമാർ (കോയമ്പത്തൂർ), ജനറൽ സെക്രട്ടറി രാമചന്ദ്രൻ പേരാമ്പ്ര (കോഴിക്കോട്), ട്രഷറർ - തോമസ് അരുൾ അലക്‌സാണ്ടർ (ഗോവ).