ബോധവത്കരണ സെമിനാർ
Sunday 27 April 2025 1:24 AM IST
കല്ലമ്പലം: വർക്കല പൊലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ സെമിനാർ നടന്നു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകമായി നടന്ന സെമിനാറിൽ വർക്കല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ബിജു.സി.ജെ ക്ലാസ് നയിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വി.ശിവപ്രസാദ്, ആർ.രേണുക, ഷാജി എ.കെ, ജ്യോതിഷ് വർക്കല, സുകന്യ ഷിബു തുടങ്ങിയവർ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്ത ബാലവേദി അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.