ബസ്ബേ നാടിന് സമർപ്പിച്ചു
Sunday 27 April 2025 12:16 AM IST
വൈക്കം : വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരകമായി വൈക്കം നഗരസഭ ഉദയനാപുരം ജംഗ്ഷനിൽ നിർമ്മിച്ച ബസ് ബേ നാടിന് സമർപ്പിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി 10,17,000 രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എൻ. അയ്യപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു ഷാജി, എസ്. ഹരിദാസൻ നായർ, മുൻ ചെയർപേഴ്സൺ രേണുക രതീഷ്, കൗൺസിലർമാരായ എം.കെ. മഹേഷ്, അശോകൻ വെളളവേലി, കെ.ബി. ഗിരിജാകുമാരി, പി.ഡി. ബിജിമോൾ, സെക്രട്ടറി ഇൻ ചാർജ് വി.പി. അജിത് എന്നിവർ പ്രസംഗിച്ചു.