പ്രസ്ക്ലബ് ജേർണലിസം കോഴ്സ് അപേക്ഷിക്കാം

Sunday 27 April 2025 12:19 AM IST

കോട്ടയം : കോട്ടയം പ്രസ് ക്ലബ് നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള ജേർണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ പി.ജി. ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ - ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. പ്രിന്റ്, ടെലിവിഷൻ, ഫോട്ടോഗ്രഫി ,റേഡിയോ ,ഓൺലൈൻ മാദ്ധ്യമങ്ങളിൽ സമഗ്രമായ പരിശീലനം നൽകും. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുo പ്രസ്ക്ലബ് ഓഫീസിലോ 98464 78093 എന്ന നമ്പരിലോ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകൾ മേയ് 31 നകം ലഭിക്കണം.