പു.ക.സ സംസ്ഥാന ജനറൽ കൗൺസിൽ

Sunday 27 April 2025 12:32 AM IST

കോട്ടയം : പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ കൗൺസിൽ ഇന്ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. രാവിലെ 10 ന് സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഷാജി എൻ.കരുൺ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഡോ.കെ.പി മോഹനൻ ജനറൽ കൗൺസിൽ തീം അവതരിപ്പിക്കും. ടി.ആർ.രഘുനാഥൻ സ്വാഗതം പറയും. കമൽ, ബി.എം.സുഹ്റ, അശോകൻ ചെരുവിൽ, ടി.ഡി രാമകൃഷ്ണൻ, അയ്മനം ജോൺ, കരിവെള്ളൂർ മുരളി, പി.കെ.ഹരികുമാർ, ലിസി, രാവുണ്ണി ,ഡോ.കെ.ജി പൗലൂസ്, മണമ്പൂർ രാജൻ ബാബു തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 3.30ന് സമാപനസമ്മേളനം. പ്രൊഫ.എം.എം. നാരായണൻ, സുജ സൂസൻജോർജ്, ബി.ശശികുമാർ, പി.ആർ.ഹരിലാൽ എന്നിവർ പങ്കെടുക്കും.