മാർപാപ്പയ്ക്ക് പുഷ്പാഞ്ജലി
Sunday 27 April 2025 1:09 AM IST
തലയോലപ്പറമ്പ് : കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പായുടെ ചിത്രത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാഞ്ജലി അർപ്പിച്ചു.തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളിയുടെ മോണ്ടളത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള മാർപ്പാപ്പയുടെ അലങ്കരിച്ച ചിത്രത്തിന് മുന്നിൽ മണ്ഡലം പ്രസിഡന്റ് കെ. ഡി ദേവരാജൻ പുഷ്പചക്രം അർപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഷിബു, പി.വി സുരേന്ദ്രൻ, എം.അനിൽകുമാർ, എം.വി മനോജ്, കെ.കെ ഷാജി, വി.കെ ശശിധരൻ, കെ.കെ രാജു, എം.ജെ ജോർജ്ജ്, പി.എം മക്കാർ, ജോൺസൺ ആന്റണി, പി.കെ അനിൽകുമാർ, നിസ്സാർ, അനിതാ സുബാഷ് ,സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സീതു ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.