ജില്ലാ വാർഷിക സമ്മേളനം
Saturday 26 April 2025 6:51 PM IST
തൃശൂർ : സർക്കാരിന്റെ 40-ാം വർഷ ആഘോഷത്തിന് കോടികൾ ചെലവാക്കുമ്പോൾ ശമ്പളവും ആനുകൂല്യങ്ങളും ചോദിക്കുന്നവർക്ക് നേരെയുള്ള ഭീഷണിയും പരിഹാസ്യവും ജനാധിപത്യ സർക്കാരിന് യോചിച്ചതല്ലെന്നു ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം. അസംഘടിത തൊഴിലാളി സംഘ് ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കെ.ജെ. ജിജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ ജനറൽ സെക്രട്ടറി എം.കെ.ഉണ്ണിക്കൃഷ്ണൻ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, ട്രഷറർ എ.എം. വിപിൻ, എ.സി. കൃഷ്ണൻ,പി.ആനന്ദൻ, ശബരിനാഥ്, ജയ വിജയകുമാർ, വിനോദ് പള്ളിമണ്ണ,എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജെ. ജിജേഷ് കുമാർ(പ്രസിഡന്റ് ),എം.കെ. ഉണ്ണിക്കൃഷ്ണൻ( ജനറൽ സെക്രട്ടറി) , ടി.എൻ. വിജയകുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.