ബോധവത്കരണ പദ്ധതി

Saturday 26 April 2025 6:53 PM IST

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്‌സ് എനർജി മാനേജ്‌മെന്റ് സെന്റർ കേരള സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പദ്ധതിയുടെ നിയോജക മണ്ഡലം പരിപാടി കിഡ്‌സ് ക്യാമ്പസിൽ നഗരസഭാ കൗൺസിലർ വി.എം. ജോണി ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ഡയറക്ടർ റവ. ഫാ. പോൾ തോമസ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. അന്തരീക്ഷ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടിവരുന്ന വൈദ്യുതി ഉപയോഗം പരിഹരിക്കുന്നതിനും കെട്ടിടങ്ങളിലെ ചൂട് കുറയ്ക്കുന്നതിനുമായി കൂൾറൂഫ് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.കിഡ്‌സ് അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ. എബിനെസർ ആന്റണി കാട്ടിപ്പറമ്പിൽ, വിനയ വിൽസൺ, ഗ്രേസി ജോയ്, സിസ്റ്റർ ഷൈനി മോൾ എന്നിവർ സംസാരിച്ചു.