ഭരണഘടനാ സംരക്ഷണ റാലി
Sunday 27 April 2025 12:00 AM IST
തൃശൂർ: വഖഫ് നിയമഭേദഗതിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റി ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിക്കുന്നു. 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് മ്യൂസിയത്തിന് മുൻപിൽ നിന്നും ആരംഭിക്കുന്ന റാലി ശക്തൻതമ്പുരാൻ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പി.എം. അബ്ദു സലാം ബാഖവി അദ്ധ്യക്ഷനാകും. ഡോ. ജിന്റോ ജോൺ, അഡ്വ.ഫൈസൽ ബാബു തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതിവർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ, ശഹീർ ദേശമംഗലം, ബശീർ ഹാജി പെരിങ്ങോട്ടുകര, സിദ്ദീഖ് ഫൈസി മങ്കര, ശരീഫ് ദാരിമി ചിറമനങ്ങാട് എന്നിവർ പങ്കെടുത്തു.