എ.കെ.ഡബ്ലു.എ.ഒ സംസ്ഥാന സമ്മേളനം
Saturday 26 April 2025 7:23 PM IST
കണ്ണൂർ: അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ (എ.കെ.ഡബ്ലു.എ.ഒ ) രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആറാമത് സംസ്ഥാന സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ തുടങ്ങി. സമ്മേളനത്തോടു ബന്ധിച്ച് നടന്ന പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ ഡോ.വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എസ്.തമ്പി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സീമ എസ്.നായർ , ഡോ.ഇ.വി.സുധീർ, കെ.വി.അനിൽകുമാർ , പി.ഉണ്ണികൃഷ്ണൻ, ഹണി ബാലചന്ദ്രൻ , ഗംഗാധരൻ , എസ്.രഞ്ജീവ് പ്രജിത, ഡെബിൻ ദാമോദർ എന്നിവർ സംസാരിച്ചു.സംഘടന രാഷ്ടീയ പ്രമേയ അവതരണം, ചർച്ച,പൂർവ്വ കാല നേതൃസംഗമം, യാത്രയയപ്പ് എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9.30 ന് മുൻ എം.പി പി.കരുണാകരൻ ഉദ്ഘാടനം ചെയ്യും