എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ സമ്മേളനം
കാഞ്ഞങ്ങാട്: എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനംകോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. കെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി.അനിൽകുമാർ , എ.സി നാരായണൻ,എ.ഡി.പൂർണിമ , കെ.ചന്ദ്രൻ, കെ.അരവിന്ദൻ , കെ.കെ.മനോഹരൻ, കെ.അമൃത് കുമാർ, യു.പി. ജയചന്ദ്രൻ, ടി.പ്രിജിന , എം.നീരജ, പി.നവനീത് , വി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജയചന്ദ്രൻ കുട്ടമത്ത് സ്വാഗതവും മനീഷ് എബ്രഹാം നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.അജയകുമാർ (പ്രസിഡന്റ്) , മനീഷ് എബ്രഹാം (വൈസ് പ്രസിഡന്റ്), ജയചന്ദ്രൻ കുട്ടമത്ത് (സെക്രട്ടറി), പി.നവനീത് (ജോയിന്റ് സെക്രട്ടറി ) , യു.പി.ജയചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ഇൻഷൂറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി നൂറ് ശതമാനം ആക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക എന്നിവ അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി മേയ് 20 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.