എസ്.എസ്.എഫ് സമ്മേളനം പാറപ്പള്ളിയിൽ
കാഞ്ഞങ്ങാട്: എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സമ്മേളനം 29ന് പാറപ്പള്ളി ദാറു റഷാദിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ജില്ലാ സെക്രട്ടറി ബശീർ മങ്കയം പതാക ഉയർത്തും. കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ സെക്രട്ടറി വി.സി അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്യും. അബ്ദു റഹ്മാൻ ശാമിൽ ഇർഫാനി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അബ്ദുല്ല ബുഖാരി , ജില്ലാ സെക്രട്ടറി ഷാഹിദ് പെട്ടിക്കുണ്ട് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാർത്ഥി റാലി എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂർ ഫ്ലാഗ് ഓഫ് ചെയ്യും. വാർത്താ സമ്മേളനത്തി ൽ എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷൻ പ്രസിഡന്റ് അബ്ദു റഹ്മാൻ ശാമിൽ ഇർഫാനി , ജനറൽ സെക്രട്ടറി റിയാസ് ബദവി, സെക്രട്ടറിമാരായ സുഹൈൽ വാരിസി, മുഹമ്മദ് സിറാജ് അസ്ഹരി എന്നിവർ സംബന്ധിച്ചു.