രോമാഞ്ചം ഹിന്ദി ടീസർ

Sunday 27 April 2025 6:27 AM IST

. സൗബിൻ ഷാഹിറിനെ നായകനാക്കി ജിതു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന രോമാഞ്ചം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 'കപ്കപി ടീസർ റിലീസ് ചെയ്തു. ' സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്.ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്.

മേയ് 23ന് കപ്കപി റിലീസ് ചെയ്യും. സീ സ്റ്റുഡിയോസ്, ബ്രാവോ എന്റർടെയിൻമെൻറ് എന്നീ ബാനറിൽ ജയേഷ് പട്ടേൽ ആണ് നിർമ്മിക്കുന്നത്. മെഹക്ക് പട്ടേൽ ആണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് .