ഉറപ്പായും ചിരിപ്പിക്കും, സംശയം ടീസർ

Sunday 27 April 2025 6:34 AM IST

വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി രചനയും സംവിധാനവും നിർവഹിക്കുന്ന സംശയം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. പൂർണമായും ഫൺ എന്റർടെയ്‌നറായിരിക്കും സംശയം. അടുത്തിടെ പുറത്തിറങ്ങിയ പ്രൊമോ സോംഗ് ഏറെ ശ്രദ്ധ നേടി. വിനായക് ശശികുമാറിന്റെ വരികൾക്ക് അനിൽ ജോൺസൺ ഈണം പകരുന്നു. പ്രണവം ശശി, അനിൽ ജോൺസൺ, ദൃശ്യ എന്നിവർ ചേർന്നാണ് പ്രൊമോ സോംഗിന്റെ ആലാപനം. ഛായാഗ്രഹണം മനീഷ് മാധവൻ, സംഗീതം: ഹിഷാം അബ്‌ദുൾ വഹാബ്, എഡിറ്റർ: ലിജോപോൾ, കലാസംവിധാനം: ദിലീപ്‌‌‌നാഥ്, കോ റൈറ്റർ: സനു മജീദ്. സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, പ്രൊഡക്‌ഷൻ കൺട്രോളർ: രാജേഷ് മേനോൻ, മേക്കപ്പ് : ഹസൻ വണ്ടൂർ, വസ്‌ത്രാലങ്കാരം സുജിത് മട്ടന്നൂർ. 1895 സ്‌റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്‌സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമ്മാണം.