കടൽക്കൊള്ളക്കാരായി ചാക്കോച്ചനും ഇസുവും

Sunday 27 April 2025 6:00 AM IST

കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ ആറാംപിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. പൈറേറ്റ് തീമിൽ ആണ് പിറന്നാൾ പാർട്ടി സംഘടിപ്പിച്ചത്. കടൽക്കൊള്ളക്കാരുടെ വേഷത്തിൽ എത്തിയ ചാക്കോച്ചന്റെയും ഇസുവിന്റെയും ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

ചാക്കോച്ചന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജുവാര്യർ, രമേഷ് പിഷാരടി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തി. ഇസഹാക്കിന്റെ ഓരോ പിറന്നാളും കളർഫുൾ തീമിലാണ് ചാക്കോച്ചനും പ്രിയയും ആഘോഷിക്കുക. ഇത്തവണയും പതിവ് തെറ്റിച്ചില്ല.

പതിനാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്ക് കൺമണിയായി ഇസഹാഖിനെ ലഭിച്ചത്. മകൻ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

പതിവുപോലെ ഇക്കുറിയും ചിത്രങ്ങൾ എല്ലാം ആരാധകരുടെ ശ്രദ്ധ നേടി. വൻപൊളി എന്നാണ് ആരാധകരുടെ കമന്റ്.