പുരസ്കാര വിതരണം

Sunday 27 April 2025 2:05 AM IST

വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിരതിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2024ലെയും 25ലെയും ശ്രീ ചിത്തിരതിരുനാൾ നാഷണൽ അവാർഡ് നടൻ ജയറാമിനും ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിനും ഇന്ന് വൈകിട്ട് 4ന് കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരം നൽകും.രണ്ട് ലക്ഷം രൂപയും പ്രശംസഫലകവുമാണ് അവാർഡ്. ട്രസ്റ്റ് ചെയർമാനും മുൻ അംബാസിഡറുമായ ടി.പി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ മാനേജിംഗ് ട്രസ്റ്റി ടി.സതീഷ് കുമാർ, ട്രസ്റ്റിയും പ്രിൻസിപ്പലുമായ എസ്.പുഷ്പവല്ലി, ട്രസ്റ്റി പ്രേംസതീഷ്.എസ് തുടങ്ങിയവർ സംസാരിക്കും.