നെടുങ്ങണ്ടയിലും വേണം ബോട്ട് ജെട്ടി

Sunday 27 April 2025 1:34 AM IST

കടയ്ക്കാവൂർ: കാലങ്ങളായി നെടുങ്ങണ്ടയിലുണ്ടായിരുന്ന ബോട്ട് ജെട്ടി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കയറ്, കൊപ്ര എന്നിവ ഇറക്കുന്നതിന് കെട്ടുവള്ളങ്ങൾ ഉപയോഗിച്ചിരുന്ന കടവ് ഇപ്പോഴും ഇവിടെയുണ്ട്. ദേശീയ ജലപാതയുടെ പുനഃരുദ്ധാരണത്തോടനുബന്ധിച്ച് കായിക്കര കടവ് കഴിഞ്ഞാൽ പിന്നെ വെട്ടൂർ ഭാഗത്ത് മാത്രമാണ് ബോട്ട് ജെട്ടിയുള്ളത്. ടൂറിസ്റ്റുകൾ ഏറെ വരുന്ന ഈ ഭാഗത്ത് ബോട്ട് ജെട്ടി പുനഃസ്ഥാപിച്ചാൽ യാത്രാസൗകര്യവും ഒപ്പം ടൂറിസത്തിന് ഗുണവുമാകുമെന്നാണ് വിലയിരുത്തൽ.