സവർക്കറിനെതിരായ പരാമർശം, രാഹുൽ മേയ് 9ന് നേരിട്ട് ഹാജരാകണം
Sunday 27 April 2025 4:07 AM IST
ന്യൂഡൽഹി: വി.ഡി സവർക്കറിനെതിരായ പരാമർശത്തിൽ മേയ് 9ന് നേരിട്ട് ഹാജരാകണമെന്ന് രാഹുൽഗാന്ധിയോട് പൂനെ കോടതി. സവർക്കറുടെ ബന്ധു നൽകിയ പരാതിയിലാണിത്. പരാമർശത്തെ ആധാരമാക്കിയുള്ള കൂടുതൽ രേഖകൾ സമർപ്പിക്കാമെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. ലണ്ടനിൽ വച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി രാഹുലിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.