സ്വർണ  വ്യാപാരിയുടെ കസ്റ്റഡി മരണം; ശയന പ്രദക്ഷിണ സമരം 28ന് 

Sunday 27 April 2025 2:17 AM IST

ആലപ്പുഴ : മുഹമ്മ രാജി ജ്വല്ലറി ഉടമ പണിക്കാംപറമ്പിൽ രാധാകൃഷ്ണൻ കടുത്തുരുത്തി പൊലീസ് കഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻസ് ചെയുക, നിരാലംബമായ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക, മകൻ രതീഷിനു സർക്കാർ ജോലി നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാം ഘട്ട സമര പരിപാടിയുടെ ഭാഗമായി ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ 28ന് രാവിലെ 10.30ന് ശയനപ്രദക്ഷിണ സമരം നടത്തും. രാധാകൃഷ്ണൻ മരിച്ച് രണ്ടു മാസം പിന്നീട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മുൻ എം.എൽ.എ എ.എ.ഷുക്കൂർ സമരം ഉദ്ഘാടനം ചെയ്യും. ആക്ഷൻ കൗൺസിൽ ജനറൽ കൺവിനർ കെ.കെ.ചന്ദ്രൻ, രക്ഷാധികാരി എം.കെ.ദാസപ്പൻ, ടി.കെ.സോമശേഖരൻ, കെ.എ.സുകുമാരൻ, അനീഷ് കൊക്കര എന്നിവർ സംസാരിക്കും.