സി.കെ.ചന്ദ്രപ്പൻ പുരസ്‌കാരം

Sunday 27 April 2025 10:19 AM IST

തിരുവനന്തപുരം: സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ സ്മരണാർത്ഥം ഷാർജ യുവകലാസാഹിതി ഏർപ്പെടുത്തിയ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജന് സമ്മാനിക്കുമെന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗം ഗീതനസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2025 ദിർഹവും പ്രശസ്തിഫലകവുമാണ് സമ്മാനം. മേയ് 4ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന അദ്ധ്യക്ഷനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും.യുവകലാസാഹിതി യു.എ.ഇ ഷാർജ പ്രസിഡന്റ് അഡ്വ.സ്മിനു സുരേന്ദ്രൻ,സെക്രട്ടറി പത്മകുമാർ,ട്രഷറർ രഞ്ജിത്ത്‌സൈമൺ എന്നിവർ പങ്കെടുത്തു.