തെങ്ങിൻതൈ വിതരണം

Sunday 27 April 2025 1:24 AM IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ കർഷകർക്ക് 50 ശതമാനം സബ്സിഡിയോടെ നൽകുന്ന ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ, കൃഷി ഓഫീസർ റോസ്മി ജോർജ് , അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ഡി. അനില, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ, ആസൂത്രണ സമിതിയംഗം ടി.ജി. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

പത്താമുദയത്തിന് ശേഷമുള്ള വേനൽ മഴ തെങ്ങിൻ തൈകൾ നടാൻ അനുയോജ്യമായ സമയമാണ്