തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും

Sunday 27 April 2025 4:24 AM IST

ചെന്നൈ: തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തീരുമാനിച്ചതായി സൂചന. വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചേക്കണ്ട സാഹചര്യം കൂടി വന്ന നിലയ്ക്കാണിത്. കളളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതിയുടെ അന്ത്യശാസനം വന്ന പശ്ചാത്തലത്തിലാണ് സെന്തിൽ ബാലാജിയുടെ രാജി വേണ്ടിവരുന്നത്. സെന്തിലിനെ മാറ്റുന്നതോടൊപ്പം മറ്റ് ചില മാറ്റങ്ങൾ കൂടി മന്ത്രിസഭയിൽ സ്റ്റാലിൻ കൊണ്ടു വന്നേക്കും.