മോചന ജ്വാല തെളിച്ചു
Sunday 27 April 2025 1:24 AM IST
മുഹമ്മ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മോചന ജ്വാല തെളിച്ചു. പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. ടി. റെജി അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എൻ.നസീമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ചന്ദ്ര , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എസ്.ദാമോദരൻ ,കുഞ്ഞുമോൾ ഷാനവാസ്, നിഷ പ്രദീപ്, വിനോമ്മ രാജു ,വിഷ്ണു വി.വട്ടച്ചിറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഷ്ണു, ഐ.സി.ഡി.എസ് സൂപ്പർവൈസർ അശ്വതി, സി.ഡി.എസ് ചെയർപേഴ്സൺ സേതുഭായി എന്നിവർ സംസാരിച്ചു.