കർഷക കോൺ. ധർണ നടത്തി
Sunday 27 April 2025 2:24 AM IST
കുട്ടനാട് : നെല്ല് കൊടുത്ത് നാളുകൾ കഴിഞ്ഞിട്ടും കർഷകർക്ക് പി.ആർ.എസ് പ്രകാരമുള്ള വായ്പ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കുട്ടനാട് നിയോജക മണ്ധലം കമ്മറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറ കാനറ ബാങ്ക് പടിക്കൽ നടന്ന സമരം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ധലം പ്രസിഡന്റ് ജി.സൂരജ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സിബി ജോസഫ് മൂലംകുന്നം മുഖ്യപ്രഭാഷണം നടത്തി. എ.കെ.കുഞ്ചറിയ, മാത്തുക്കുട്ടി കഞ്ഞിക്ക, അലക്സാണ്ടർ വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.