ഡി.വൈ.എഫ്. ഐ സ്നേഹദീപം

Sunday 27 April 2025 1:24 AM IST

മാന്നാർ: കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹദീപം തെളിയിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് പി.എ അൻവർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അരുൺ മുരുകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ കൃഷ്ണ സ്വാഗതം പറഞ്ഞു. ദിവ്യ ഓമനക്കുട്ടൻ, രൺധീർ കുമാർ, നിതിൻ കിഷോർ, രാഹുൽ, ഷാരോൺ പി.കുര്യൻ, ശ്രീരാജ്, ഫസൽ, സുകുമാരൻ, അമൽ കൃഷ്ണ എന്നിവർ സംസാരിച്ചു.