ഗവേഷണ പ്രബന്ധം അവതരിപ്പിക്കും
Monday 28 April 2025 1:24 AM IST
ആലപ്പുഴ: മേയ് രണ്ട് മുതൽ നാല് വരെ ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഒഫ് ബ്രങ്കോളജിയുടെ 27ാമത് വാർഷിക ദേശീയ സമ്മേളനത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ ഡോ.കെ.വേണുഗോപാലിന് ക്ഷണം ലഭിച്ചു. ക്ഷയരോഗം നിർണയത്തിൽ ബ്രോങ്കോസ്‌കോപ്പി വഴി കഫം വലിച്ചെടുത്ത് നൂതന സംവിധാനമായ സിബിനാറ്റ് വഴി രോഗം കണ്ടെത്തുന്നതിനുള്ള അധികമേന്മയെ കുറിച്ചായിരുന്നു പഠനം. 23 പേപ്പറുകൾ അന്തർ ദേശീയ തലത്തിലും 46 പേപ്പറുകൾ ദേശീയതലത്തിലും ഡോ.വേണുഗോപാൽ ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്..