ബിജെപി പ്രതിഷേധം

Sunday 27 April 2025 1:24 AM IST

വള്ളികുന്നം: കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ട്ടപ്പെട്ട നിരപരാധികളോടുള്ള ആദരസൂചകമായി വള്ളികുന്നം കിഴക്ക് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തുടർന്ന് പാകിസ്ഥാൻ പതാക കത്തിച്ച് പ്രതിഷേധിച്ചു. ഏരിയ പ്രസിഡൻറ് രാഗേഷ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ തെക്ക് ജില്ല ട്രഷറർ അനിൽ വള്ളികുന്നം ഉദ്ഘാടനം ചെയ്തു. ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീമോൻ നെടിയത്ത് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം വൈസ് പ്രസിഡൻറ് റാണി സത്യൻ, ഏരിയ ജനറൽ സെക്രട്ടറി രാകേഷ് കൃഷ്ണൻ, അനിൽകുമാർ ,ശിവൻകുട്ടി നായർ , ശശിധരൻ പിള്ള, രവീന്ദ്രൻ ,വിജയൻ തുണ്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി..