പുസ്തക പ്രകാശനം
Sunday 27 April 2025 1:39 AM IST
തിരുവനന്തപുരം: പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ എൻ.എ.നസീറിന്റെ പുതിയ പുസ്തകം 'മൂന്നാർ കൊടൈക്കനാൽ കാനന പാതകളിലൂടെ' പ്രകാശനം ചെയ്തു.ഫാദർ മോത്തി വർക്കിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്.ജി.കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം സി.കെ.വിനീത് വിശിഷ്ടാതിഥിയായിരുന്നു.മൂന്നാർ, കൊടൈക്കനാൽ വനമേഖലകളിലൂടെയുള്ള നസീറിന്റെ സാഹസിക യാത്രകളും, അതിമനോഹരമായ വന്യജീവി ദൃശ്യങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.