പോസ്റ്റർ പരമ്പര പുറത്തിറക്കി
Sunday 27 April 2025 1:39 AM IST
തിരുവനന്തപുരം: പിണറായി ഭരണത്തിൽ ജീവനക്കാർക്ക് മറക്കാനാകാത്ത നഷ്ടമാണെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പോസ്റ്റർ പരമ്പര പുറത്തിറക്കി.നഷ്ടങ്ങളുടെ നവകേരളം,വഞ്ചനാകാണ്ഡം തുടങ്ങിയ തലവാചകങ്ങളുമായാണ് പോസ്റ്ററുകൾ.
ക്ഷാമബത്ത കുടിശികയാണ് ജീവനക്കാരിൽ അതൃപ്തിയുണ്ടാക്കുന്നതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.18 ശതമാനം ഡി.എ.കുടിശികയുണ്ട്.ശമ്പളപരിഷ്കരണ കുടിശിക ഇനത്തിൽ 41,480 രൂപ മുതൽ 2.91ലക്ഷം വരെ നഷ്ടമുണ്ടെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.