പൂർവ വിദ്യാർത്ഥി സംഗമം.

Sunday 27 April 2025 1:36 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ.വി.എച്ച്.എസ് സ്കൂളിൽ നിന്ന് 1990 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരുടെ സൗഹൃദ കൂട്ടായ്മയായ 'ഗുൽമോഹർ' 2025 ഇന്ന് വിദ്യാലയത്തിൽ ഒത്തുകൂടും.പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ വിദ്യാലയത്തിന് സമർപ്പിക്കും.സുവനിയർ പ്രകാശനം,ക്ലാസ് റൂം പുനരാവിഷ്കാരം,മുൻകാല അദ്ധ്യാപകരെ ആദരിക്കൽ, ലഹരി വിരുദ്ധ പ്രതിജ്ഞ,കലാ-കായിക മത്സരങ്ങൾ ഇവ നടക്കും.