അനശ്വരതയിൽ ലയിച്ച് ഫ്രാൻസിസ് മാർപാപ്പ, സംസ്കാരം ലളിതമായ ചടങ്ങുകളോടെ

Sunday 27 April 2025 4:36 AM IST

വ​ത്തി​ക്കാ​ൻ​:​ ​സ്നേ​ഹ​സ്വ​രൂ​പ​നാ​യ​ ​ഫ്രാ​ൻ​സി​സ് ​മാ​ർ​പാ​പ്പ​യ്ക്ക് ​അ​ന​ശ്വ​ര​ത​യു​ടെ​ ​ലോ​ക​ത്തേ​ക്ക് ​ക​ണ്ണീ​ര​ണി​ഞ്ഞ​ ​പ്രാ​ർ​ത്ഥ​ന​യോ​ടെ​ ​വി​ട​ന​ൽ​കി.​ ​വ​ത്തി​ക്കാ​നി​ലെ​ ​സെ​ന്റ് ​പീ​റ്രേ​ഴ്സ് ​ബ​സി​ലി​ക്ക​യ്ക്കു​ ​മു​ന്നി​ൽ​ ​ഇ​ന്ന​ലെന​ട​ന്ന​ ​അ​ന്ത്യ​ശു​ശ്രൂ​ഷാ​ച​ട​ങ്ങി​ൽ​ ​ലോ​ക​നേ​താ​ക്ക​ള​ട​ക്കം 2,50,000​ ​പേ​‌​‌​ർ​ ​സ​ന്നി​ഹി​ത​രാ​യി.​ ​കോ​ളേ​ജ് ​ഒ​ഫ് ​ക​ർ​ദ്ദി​നാ​ൾ​സ് ​മേ​ധാ​വി​ ​ജി​യോ​വ​നി​ ​ബാ​റ്റി​സ്റ്റ​ ​റേ​ ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു.​ ​ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ച​ട​ങ്ങു​ക​ൾ​ക്കു​ ​ശേ​ഷം​ ​പാ​പ്പ​യു​ടെ​ ​ഭൗ​തി​ക​ദേ​ഹം​ ​വി​ലാ​പ​യാ​ത്ര​യാ​യി 4​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​റോ​മി​ലെ​ ​സെ​ന്റ് ​മേ​രി​ ​മേ​ജ​ർ​ ​ബ​സി​ലി​ക്ക​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​സെ​ന്റ് ​പീ​റ്രേ​ഴ്സ് ​ബ​സി​ലി​ക്ക​യ്ക്കു​ ​പ​ക​രം​ ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ദേ​വ​ലാ​യ​മാ​യ​ ​സെ​ന്റ് ​മേ​രി​ ​മേ​ജ​റി​ൽ​ ​അ​ന്ത്യ​വി​ശ്ര​മം​ ​ഒ​രു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ഗ്ര​ഹം.​ ​അ​ത​നു​സ​രി​ച്ചാ​ണ് ​സം​സ്കാ​രം​ ​ന​ട​ന്ന​ത്. കൊ​ളോ​സി​യം​ ​അ​ട​ക്കം​ ​ച​രി​ത്ര​ ​സ്മാ​ര​ക​ങ്ങ​ൾ​ ​പി​ന്നി​ട്ട് ​വി​ലാ​പ​യാ​ത്ര​ ​പോ​കു​മ്പോ​ൾ​ ​വി​ശ്വാ​സി​ക​ൾ​ ​പാ​പ്പ​യെ​ ​ഒ​രു​നോ​ക്കു​ ​കാ​ണാ​ൻ​ ​റോ​ഡി​ന്റെ​ ​വ​ശ​ങ്ങ​ളി​ൽ​ ​പ്രാ​ർ​ത്ഥ​ന​യോ​ടെ​ ​കാ​ത്തു​നി​ന്നു.​ ​ജീ​വി​ത​ത്തി​ലു​ട​നീ​ളം​ ​കാ​ത്തു​സൂ​ക്ഷി​ച്ച​ ​ലാ​ളി​ത്യം​ ​സം​സ്കാ​ര​ച്ച​ട​ങ്ങി​ലാ​കെ​ ​പ്ര​തി​ഫ​ലി​ച്ചു.​ ​സെ​ന്റ് ​മേ​രി​ ​മേ​ജ​റി​ലെ​ ​ച​ട​ങ്ങു​ക​ളി​ലേ​ക്ക് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കോ​ ​പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഇ​ന്നു​ ​രാ​വി​ലെ​ ​മു​ത​ൽ​ ​വി​ശ്വാ​സി​ക​ൾ​ക്ക് ​ബ​സി​ലി​ക്ക​യി​ലെ​ ​മാ​ർ​പാ​പ്പ​യു​ടെ​ ​ക​ല്ല​റ​ ​ദ​ർ​ശി​ക്കാ​മെ​ന്ന് ​വ​ത്തി​ക്കാ​ൻ​ ​അ​റി​യി​ച്ചു. രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു,​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ്,​ ​ഭാ​ര്യ​ ​മെ​ലാ​നി​യ,​ ​യു​ക്രെ​യി​ൻ​ ​പ്ര​സി​ഡ​ന്റ് ​വൊ​ളൊ​ഡി​മി​ർ​ ​സെ​ലെ​ൻ​സ്കി,​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വ​ൽ​ ​മാ​ക്രോ​ൺ​ ​തു​ട​ങ്ങി​യ​വ​‌​ർ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​സാ​ക്ഷി​യാ​യി.​ ​പു​തി​യ​ ​മാ​ർ​പാ​പ്പ​യെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​'​കോ​ൺ​ക്ലേ​വ് ​"​ ​മേ​യ് 6​നോ​ ​അ​തി​നു​ശേ​ഷ​മോ​ ​വ​ത്തി​ക്കാ​നി​ൽ​ ​തു​ട​ങ്ങും.