ചെണ്ടയും കവിതയുമായി അപൂർവ താളസംഗമം

Sunday 27 April 2025 1:03 AM IST

തിരുവനന്തപുരം: ചെണ്ടയിലെ ചെമ്പട,അടന്ത,പഞ്ചാരി,ചമ്പ താളങ്ങൾ മലയാള കവിതയിലെ വിവിധ താളങ്ങളുമായി കൈകോർക്കുന്ന അസുലഭ സന്ദർഭത്തിന് നാളെ മലയാളം പള്ളിക്കൂടം വേദിയൊരുക്കുന്നു.മാർഗി രഹിത (കലാമണ്ഡലം കൃഷ്ണദാസിന്റെ മകളും ചെണ്ടയിലെ യുവകലാകാരിയും) ഗായിക അർച്ചന പരമേശ്വരനും ചേർന്നാണ് ചെണ്ടത്താളത്തിൽ മലയാള കവിത അവതരിപ്പിക്കുന്നത്.രാവിലെ 10ന് തെയ്ക്കാട് മോഡൽ എച്ച്.എസ് എൽ.പി.എസിൽ പള്ളിക്കൂടത്തിന്റെ അവധിക്കാല ക്ലാസിലാണ് താള സംഗമം നടക്കുക.