വാളയാറിൽ 3.8 കിലോ കഞ്ചാവ് പിടികൂടി

Sunday 27 April 2025 1:20 AM IST

കഞ്ചിക്കോട്: വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന 3.850 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ ഉച്ച കഴിഞ്ഞെത്തിയ കോയമ്പത്തൂർ-ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ നിന്നാണ് കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സഖിബുൾ ഇസ്ലാമിനെ(35) എക്‌സൈസ് അറസ്റ്റ് ചെയ്തത്.

വാളയാർ എക്‌സൈസ് ഇൻസ്‌പെക്ടർ എ.മുരുഗദാസ്,​ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി.പ്രഭ, പി.എം.മുഹമ്മദ് ഷരീഫ്,​ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.പി.രാജേഷ്, പി.എസ്.മനോജ്,​ സിവിൽ എക്‌സൈസ് ഓഫീസർ ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അങ്കമാലിയിലേക്കാണ് കഞ്ചാവ് കൊണ്ടു പോയതെന്ന് പ്രതി മൊഴി നൽകി.