നെടുമ്പാശേരിയിൽ 5.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, മലപ്പുറം സ്വദേശി പിടിയിൽ

Sunday 27 April 2025 1:28 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 5.5 കോടി രൂപ വിലവരുന്ന 5.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി പിടിയിൽ. മലപ്പുറം സ്വദേശി ഷിബുവാണ് കസ്റ്റംസിന്റെ പിടിയിലായത്.

കൊച്ചിയിൽ നിന്ന് റാസൽ ഖൈമയിലേക്കുള്ള വിമാനത്തിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. ഭക്ഷ്യ പായ്ക്കറ്റിനുള്ളിൽ ചെറിയ കവറുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഭവങ്ങളുണ്ടെങ്കിലും വിദേശത്തേക്കുള്ള കൊണ്ടുപോകുന്നത് ആദ്യമായാണ് പിടികൂടുന്നതെന്ന് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പറയുന്നു.