പാർക്ക് അടച്ചിട്ടതിൽ പ്രതിഷേധം

Sunday 27 April 2025 12:05 AM IST
നെഹ്‌റു പാർക്കിന് മുന്നിൽ കോൺഗ്രസ് കൗൺസിലർമാർ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: നെഹ്‌റു പാർക്ക് അടച്ചിട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ധർണ നടത്തി.

കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും നെഹ്‌റു പാർക്കിലെ രണ്ടു മരങ്ങൾ ഒടിഞ്ഞു വീണിരുന്നു. ഇവ രണ്ടു മണിക്കൂറിനുള്ളിൽ വെട്ടിമാറ്റി അപകട സ്ഥിതികളെല്ലാം ഒഴിവാക്കി സുരക്ഷയോടെ പാർക്ക് തുറന്ന് കൊടുക്കുന്നതിനു പകരം ഇത്രയും ദിവസം അടച്ചിട്ടതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. പാർക്കിന് മുൻപിൽ നടത്തിയ ധ‌ർണ പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു. ഉപനേതാവ് ഇ.വി.സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവ്വത്തിങ്കൽ, കൗൺസിലർമാരായ ലാലി ജെയിംസ്, സിന്ധു ആന്റോ, വിനേഷ് തയ്യിൽ, എബി വർഗീസ്, സുനിതാ വിനു, അഡ്വ.വില്ലി, ആൻസി ജേക്കബ് പങ്കെടുത്തു.