സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുത്ത് മലയാളികൾ

Sunday 27 April 2025 7:07 AM IST

തിരുവനന്തപുരം: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ശുശ്രൂഷകളിൽ നിരവധി മലയാളികൾ പങ്കെടുത്തു. കർദ്ദിനാൾമാരായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കൂവക്കാട്ട്, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സി.ബി.സി.ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ സംസ്‌കാര കർമ്മങ്ങളിൽ പങ്കാളികളായി.

കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനും കേരളത്തിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിനും ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് എബ്രഹാം മാർ സ്‌തെഫാനോസ് മെത്രാപ്പോലീത്തയും പങ്കെടുത്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പിയും പങ്കെടുത്തു. 500ലധികം മലയാളികളാണ് വത്തിക്കാനിൽ എത്തിയത്.