ബലൂചിസ്ഥാനിൽ സ്‌ഫോടനം: 10 പാക് സൈനികർ കൊല്ലപ്പെട്ടു

Sunday 27 April 2025 7:07 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ക്വെറ്റ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മർഗത്ത് ചൗക്കിയിലായിരുന്നു സംഭവം. സൈനികർ സഞ്ചരിച്ച വാഹനം സ്ഫോടക വസ്തു ഉപയോഗിച്ച് തകർക്കുകയായിരുന്നു. സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാക് സൈന്യത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും ബി.എൽ.എ പ്രസ്താവനയിൽ അറിയിച്ചു.