ഗസ്റ്റ് അദ്ധ്യാപക ഒഴിവ് : അപേക്ഷ
Monday 28 April 2025 12:37 AM IST
ചങ്ങനാശേരി : അമര പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിറ്റിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡി.ഡി ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാനേജർ, പി.ആർ.ഡി.എസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, അമര പി.ഒ, ചങ്ങനാശേരി, പിൻ 686546 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 04812442655, 9447665623.