കുടുംബശ്രീ സ്റ്റാളിൽ തിരക്ക്

Monday 28 April 2025 12:40 AM IST

കോട്ടയം: നാഗമ്പടം മൈതാനത്ത് നടക്കുന്ന വിപണന പ്രദർശനമേളയിൽ കാർഷിക ഉത്പന്നങ്ങളുമായി കുടുംബശ്രീയും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് ജൈവവളങ്ങളുപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്ത പടവലം, വഴുതന, കോവക്ക, പയർ, കുറ്റിപയർ, നാടൻ വാഴക്കുല, നാടൻ വെള്ളരി, ചക്ക എന്നിവയാണ് കുടുംബശ്രീ സ്റ്റാളിനെ സമ്പന്നമാക്കുന്നത്. കൂടാതെ കുടുംബശ്രീ ഉത്പന്നകളായ കരൂർ ശർക്കര, കരിമണിപയർ,നാടൻ കോഴിമുട്ട, താറാവുമുട്ട എന്നിവയും, വിത്തുകളായി മഞ്ഞൾ, ഇഞ്ചി ഇവയും കൃഷി ചെയ്യാൻ ആവശ്യമായ ജൈവ വളങ്ങളും സ്റ്റാളിൽ ലഭ്യമാണ്.