ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ

Monday 28 April 2025 12:55 AM IST

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ച് തുടങ്ങി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശുഭേഷ് സുധാകരൻ ലൈറ്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്ക്, സി.വി അനിൽകുമാർ, ഷിജീ ഷാജി, കെ.ടി റെയ്ച്ചൽ, ഫൈസൽ മോൻ, ദിലീഷ് ദിവാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.