സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Monday 28 April 2025 12:37 AM IST

മുണ്ടക്കയം: വ്യാപാരി വ്യവസായി ഏകോപന സമിതി പുഞ്ചവയൽ യൂണിറ്റും, പുഞ്ചവയൽ വേദ മെഡിക്കൽ സെന്റർ ആൻഡ് ലാബോറട്ടറിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.ഡി.ജോൺ പൗവത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു. സന്ധ്യാ വിനോദ് ക്യാമ്പ് വിശദീകരണം നടത്തി. അനിൽ കെ.കുമാർ സ്വാഗതവും,

എം.പി അനീഷ് നന്ദിയും പറഞ്ഞു.