കവിതാലാപന മത്സരം
Monday 28 April 2025 2:20 AM IST
കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദ സംഘം ഗ്രന്ഥശാലയിൽ കുമാരനാശാൻ കവിതകളുടെയും ഗുരുദേവ കൃതികളുടെയും ആലാപന മത്സരം നടന്നു. പേരേറ്റിൽ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ആർ.രേണുക അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്,പ്രശോഭന,സുനിതാ സുഭാഷ്, കാവ്യ ഉണ്ണി,റജൂല വിജയൻ,സുജാത.കെ.ജി എന്നിവർ പങ്കെടുത്തു. താലൂക്ക് തല മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു .