ഏകദിന ശില്പശാല

Monday 28 April 2025 12:33 AM IST

ആറ്റിങ്ങൽ: മെസേലേനിയസ് സംഘങ്ങൾക്ക് വേണ്ടി ആംകോസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ വിളയിൽ റസിഡന്റ്സ് സഹകരണ സംഘം ഹാളിൽ ഏകദിന ശില്പശാല മേയ് 9ന് നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ശില്പശാല. സഹകരണ സംഘങ്ങളിലെ ഫണ്ട് വിനിയോഗിക്കുന്നതിലെ പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ് രാവിലെയും സംഘം ലാഭത്തിലേക്ക് കൊണ്ടുവരുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലോൺ മാനേജ്മെന്റ് എം.എസ്.എസിന്റെ നടപടിക്രമങ്ങളും എന്ന വിഷയത്തിൽ ഉച്ചയ്ക്കും ക്ലാസ് നടത്തും. ശില്പശാലയുടെ ഉദ്ഘാടനം ആംകോസ് പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ നിർവഹിക്കും. സെക്രട്ടറി ഇളമ്പ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.